പാലാ: കോൺഗ്രസിൽ നടപ്പാകുന്നത് ഘടനാപരമായ മാറ്റം ആണെന്നും, കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകൃതമാകുതോടു കൂടി പാർട്ടിയുടെ അടിത്തറ ശക്തമാകുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്. പാലായിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി മണ്ഡലം കമ്മിറ്റി യോഗം നടന്നത്.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വി ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി, ഡിസിസി ജനറൽ സെക്രട്ടറി സി.ടി രാജൻ, ഷോജി ഗോപി, ബിജോയി അബ്രാഹം, അഡ്വ. ജോൺസി നോബിൾ, പി.ജെ ജോസഫ് പുളിക്കൻ, തോമസുകുട്ടി മുകാല, വക്കച്ചൻ മേനാംപറമ്പിൽ, അർജുൻ സാബു, ടെൻസൻ വലിയകാപ്പിൽ, സുരേഷ് കൈപ്പട, റെജി നെല്ലിയാനിയിൽ, ടോണി ചക്കാല, അലോഷി റോയി, തോമാച്ചൻ പുളിന്താനം, ടോമി നെല്ലിക്കൻ, ബാബു കുഴിവേലി, ബാബു മുളമൂട്ടിൽ, ടോണി മാത്യു, അലൻ മാത്യു, അലക്‌സ് ചാരംതൊട്ടിയിൽ, പ്രണവ് ജയകുമാർ, ടിറ്റോ തിരുതാളിൽ, ജോയി പോൾ വടക്കേചാരംതൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.