വൈക്കം: വൈക്കം ടൗണിലെ ആദ്യകാല സി.പി.ഐ പ്രവർത്തകനും നഗരസഭ വൈസ് ചെയർമാനുമായിരുന്ന എ പുഷ്പശരന്റെ ഒന്നാം ചരമവാർഷികം ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനവും അനുസ്മരണവും നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ഡി രഞ്ജിത്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി പ്രദീപ്, ലോക്കൽ സെക്രട്ടറി കെ.വി ജീവരാജൻ, സി.എൻ പ്രദീപ് കുമാർ, ചന്ദ്രബാബു എടാടൻ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.