പാലാ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75ാം രക്തസാക്ഷിത്വ ദിനം കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഗാന്ധിജിയുടെ ഛായാ ചിത്രത്തിന് മുമ്പിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി.
അനുസ്മരണ യോഗം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എസ്.തോമസ്, ബിജോയി അബ്രാഹം, തോമസ് ആർ വി ജോസ്, വിജയകുമാർ തിരുവോണം, ടോണി ചക്കാല, സോണി ഈറ്റക്കൽ, ബിജു ഞെട്ടനൊഴുകയിൽ, വക്കച്ചൻ മേനാം പറമ്പിൽ ,ടോമി നെല്ലിക്കൽ, തോമാച്ചൻ പുളിന്താനം, അലോഷി റോയി, അലക്‌സ് ചാരംതൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.