mani

കോട്ടയം: കെ.എം. മാണിയുടെ 89ാം ജന്മദിനം ജില്ലയിൽ 21 കേന്ദ്രങ്ങളിൽ കാരുണ്യദിനമായി ആചരിച്ചു. കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിലുള്ള അനാഥാലയങ്ങളിലും ബാലഭവനുകളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം നൽകി. ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റ്യൻ, ജെഫിൻ പ്ലാപ്പള്ളിൽ, ഡിനു ചാക്കോ , സുനിൽ പയ്യംപള്ളി, അഭിലാഷ് തെക്കേതിൽ, ഷോജി അയലൂക്കുന്നേൽ, രാഹുൽ ബി.പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. രക്തദാന ദിനമായാണ് കെ.എസ്.സി (എം) ജില്ലാ കമ്മറ്റി ജന്മദിനം ആചരിച്ചത്. 89 വിദ്യാർത്ഥികൾ രക്തദാനം നടത്തി. ജില്ലാ പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ, സെക്രട്ടറി ജിന്റോ ജോസഫ്, അമൽ ചാമക്കാല, ജോബിൻ നാലാംകുഴി, ഡൈനോ കുളത്തൂർ, ആദർശ് മാളിയേക്കൽ, പ്രിൻസ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.