
കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഹെൽപ്പ് ഡെസ്‌ക് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാഹന സേവനം മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. സാനിറ്റൈസർ, ഗ്ലൗസ് , മാസ്‌ക് തുടങ്ങിയ പ്രതിരോധ സാമഗ്രികളും വാഹന സൗകര്യവും പൊതുജനങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ധനുജ സുരേന്ദ്രൻ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനങ്ങക്ക് നേതൃത്വം നൽകും. വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എം. ചാണ്ടി, ഇ.ആർ സുനിൽകുമാർ, കെ. രജനിമോൾ, സിബി ജോൺ, ലിസമ്മ ബേബി എന്നിവർ പങ്കെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. റ്റോമിച്ചൻ ജോസഫ് സ്വാഗതവും സെക്രട്ടറി ബി. ഉത്തമൻ നന്ദിയും പറഞ്ഞു.