കടുത്തുരുത്തി : ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ താത്കാലിക ജീവനക്കാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നേരത്തെ കൊവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ചിരുന്നവരാകണം. മാർച്ച് 31 വരെയാണ് നിയമനം. ഫെബ്രുവരി 1 ന് ഉച്ചയ്ക്ക് 12 ന് മുൻപായി phcthalayolaparambu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. തസ്തികകൾ: ഡോക്ടർ : 3, നഴ്സ് : 3. ഫോൺ: 04829237403.