കോട്ടയം: ആർ.ശങ്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 74 ാമത് രക്തസാക്ഷിത്വത്തിന്റെ വാർഷികം ആചരിച്ചു. തിരുനക്കര ഗാന്ധി സ്‌ക്വയറിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗം കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്തു. ആർ.ശങ്കർ സാംസ്‌കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിച്ചു. സക്കീർ ചങ്ങമ്പള്ളി, ബിനു ജോസഫ്, ബിനു കോയിക്കൽ, വി.എം മണി, ഡാനി രാജു, എം.കെ ശശിയപ്പൻ, ബേബി ചാണ്ടി, എം.ബി സുകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.