pala

കോട്ടയം: : പാലാ കെ.എസ്.ആർ.ടി.സി യുടെയും പിതൃത്വം ഏറ്റെടുക്കാൻ ചിലർ ഇറങ്ങിയിരിക്കുകയാണന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം കുറ്റപ്പെടുത്തി. കെ.എം മാണി ആസ്തി വികസന ഫണ്ടിൽ നിന്നും 4കോടി 66ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം ഏതാണ്ട് പൂർത്തീകരിച്ച ബസ് ടെർമിനലിൽ ഇലട്രിക് വർക്ക്‌, ഗ്രൗണ്ട് ഫ്ലോർ വർക്ക്‌ എന്നിവ കൂടി പൂർത്തിയാകാൻ ഉണ്ടായിരുന്നു. ജോസ് കെ. മാണി മന്ത്രി ആന്റണി രാജുവിനെ കണ്ട് 40 ലക്ഷം രൂപ അധികം അനുവദിപ്പിക്കുകയുമായിരുന്നു. പദ്ധതിക്കുവേണ്ടി പരിശ്രമിക്കാത്തവർ പിതൃത്വം ഏറ്റെടുക്കുന്നത് അപഹാസ്യമാണ്.