പാലാ : ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സമഭാവന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണ സമ്മേളനം നടത്തി. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടെ നിരവധി വേദികളിൽ ഗാന്ധിജിയായി വേഷമിട്ട ഇടനാട് വിശ്വനാഥനെ (ഗാന്ധിയപ്പൂപ്പൻ) സമ്മേളനത്തിൽ ആദരിച്ചു. വിശ്വനാഥനുമായി അഭിമുഖവും സംഘടിപ്പിച്ചിരുന്നു.
കൺവീനർ സന്തോഷ് എം. പാറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുമാരി ഭാസ്‌കരൻ മല്ലികശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സലിജ സലിം ഇല്ലിമൂട്ടിൽ, മായ ഹരിദാസ്, ദേവരഞ്ജൻ ഹരി, സുജ വർമ്മ, ഹരീഷ് നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.