വൈക്കം: നിർദ്ധന കുടുംബത്തിന് സി.പി.എം വീട് നിർമ്മിച്ചു നൽകുന്നു. വൈക്കം ടൗൺ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തോട്ടുവക്കം കെ.വി കനാലോരത്ത് വളവത്ത് വനജയ്ക്കും കുടുംബത്തിനും വീട് നിർമ്മിച്ചു നൽകുന്നത്. അസുഖബാധിതരായ അംഗങ്ങളുൾപ്പെടുന്ന കുടുംബത്തിന് ആകെയുള്ള ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ സർക്കാർ ധനസഹായത്തോടെ വീട് നിർമ്മിക്കാനാവാത്ത സ്ഥിതിയായിരുന്നു. 650 സ്‌ക്വയർ ഫിറ്റിൽ എട്ടു ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് വീട് നിർമ്മിക്കുന്നത്.സുമനസുകളിൽ നിന്ന് നിർമ്മാണ സാമഗ്രികൾ സ്വീകരിച്ചും ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ച് വിറ്റ് പണം സ്വരൂപിച്ചും വീട് യാഥാർത്ഥ്യമാക്കാനാണ് സി.പി.എം തീരുമാനം. ഏപ്രിലിൽ
നിർമ്മാണം പൂർത്തിയാക്കും. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.സുജിൻ, നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി.രമേശൻ, കൺവീനർ എം.ജയചന്ദ്രൻ , ട്രഷറർ ബി.രാമചന്ദ്രൻ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.