ഉരുളികുന്നം : ഐശ്വര്യഗന്ധർവ്വസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ പള്ളിവേട്ടയുത്സവം ഇന്ന് നടക്കും. രാവിലെ 9.30ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി. തുറവൂർ നാരായണപണിക്കർ നാദസ്വരക്കച്ചേരിയും ആനിക്കാട് കൃഷ്ണകുമാറും സംഘവും പഞ്ചവാദ്യവും അവതരിപ്പിക്കും. രാത്രി 8 നാണ് പള്ളിവേട്ട എഴുന്നള്ളത്ത്. നാളെ രാവിലെ 8.30ന് ക്ഷേത്രച്ചിറയിൽ ഐശ്വര്യഗന്ധർവ്വന്റെയും ഭദ്രകാളിയുടെയും ആറാട്ട് നടക്കും. ഇന്നലെ ഭദ്രകാളിനടയിൽ ഉത്സവബലി നടന്നു. പ്രസാദമൂട്ടുമുണ്ടായിരുന്നു.