കൂരാലി : അനധികൃതമായി മദ്യവില്പന നടത്തിയ ഹോട്ടലുടമ അറസ്റ്റിലായി. കൂരാലി ശ്യാംഹോട്ടൽ ഉടമ അരീപ്പാറയ്ക്കൽ ശരത് സാബു (30) നെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. വില്പനക്കായി സൂകിഷിച്ചിരുന്ന 211 കുപ്പി മദ്യവും പിടിച്ചെടുത്തു. ഹോട്ടലിന് സമീപമുള്ള വാടകമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം. ആവശ്യക്കാർക്ക് കൂടിയ വിലയ്ക്ക് വിൽക്കുകയായിരുന്നു.