ചക്കച്ചംപാക്ക : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ 1898 -ാം നമ്പർ ചക്കച്ചംപാക്ക ശാഖ ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും, മകരച്ചതയ മഹോത്സവവും ഫെബ്രുവരി 1 മുതൽ 3 വരെ നടക്കും. ഇന്ന് വൈകിട്ട് 5.30ന് നടതുറക്കൽ, 6ന് കൊടിക്കൂറ സമർപ്പണം, പ്രാസാദശുദ്ധി. ഫെബ്രുവരി 1ന് പുലർച്ചെ 5.30ന് നിർമ്മാല്യദർശനം, 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 6.15ന് ഉഷപൂജ, 7.30നും 8നും മദ്ധ്യേ കുമരകം എം.എൻ ഗോപാലൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അമ്പാടി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 9.30ന് ഉച്ചപൂജ, 5.30ന് നടതുറക്കൽ, 6.45ന് ദീപാരാധന, 2ന് 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 9.30ന് ഉച്ചപൂജ, വൈകിട്ട് 6.45ന് ദീപാരാധന. 3 ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, ,9.30 ന് നവകം, വൈകിട്ട് 6.45ന് ദീപാരാധന, കൊടിയിറക്ക്, 7.45ന് സാന്ത്വന നിധി വിതരണം.