
കോട്ടയം: സി.പി.എമ്മിന്റെ സമ്മർദ്ദങ്ങൾക്കു വഴങ്ങി ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെ കള്ളക്കേസ്സിൽ കുടുക്കി അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ നീക്കത്തെ നേരിടുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കെ.സി ജോസഫ് പറഞ്ഞു. ഇന്ദിരാജി സ്മാരക മണ്ഡപം ചുവപ്പ് പെയിന്റ് അടിച്ചും ചുവപ്പ് കൊടി തോരണങ്ങൾ കൊണ്ട് മൂടിയും അവഹേളിച്ച സി.പി. എമ്മിനെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത പൊലീസ് തന്നെയാണ് ഡി.സി.സി പ്രസിഡന്റിനേയും കോൺഗ്രസ് നേതാക്കളേയും പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. കോൺഗ്രസിന്റെ സ്മാരകങ്ങളും മണ്ഡപങ്ങളും വികൃതമാക്കിയാൽ നാളെയും അതിനെ ചെറുക്കുമെന്നും കെ. സി. ജോസഫ് മുന്നറിയിപ്പു നൽകി.