കിടങ്ങൂർ : കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റ്യന്റെ നിർദ്ദേശാനുസരണം ജനപ്രതിനിധികളുടേയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം വിളിച്ചു ചേർത്തു.
കാവാലിപ്പുഴ, വട്ടുകുളങ്ങര, കുമ്മണ്ണൂർ എന്നീ പദ്ധതികളിൽ നിന്ന് നാട്ടുകാർക്ക് കുടിവെള്ളം എത്തുന്നില്ല എന്ന പരാതി പരിഹരിക്കുന്നതിനാണ് യോഗം വിളിച്ചത്. കേടായ പൈപ്പുകൾ മാറ്റിയിടുമെന്നും പൊട്ടിയ പൈപ്പുകൾ നന്നാക്കുമെന്നും, എത്രയും വേഗം കുടിവെള്ള വിതരണം സുഗമമാക്കുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അനിൽ രാജ്, അസിസ്റ്റന്റ് എൻജിനിയർ വിപിൻ, ഷെബിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, റ്റീനാ മാളിയേക്കൽ, ലൈസമ്മ ജോർജ്ജ്, കുഞ്ഞുമോൾ ടോമി, ഇ.എം.ബിനു, സുനി അശോകൻ, വിജയൻ കെ.ജി, തോമസ് മാളിയേക്കൽ, സനൽകുമാർ, ദീപ സുരേഷ്, രശ്മി രാജേഷ്, സുരേഷ് പി.ജി, അസിസ്റ്റന്റ് സെക്രട്ടറി, അനീഷ് കുമാർ എന്നിവർ സംബന്ധിച്ചു.