പാലാ : ഈരാറ്റുപേട്ട റൂട്ടിൽ കൊച്ചിടപ്പാടി ഐ.എം.എ ജംഗ്ഷനിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു. കൗൺസിലർ സിജി ടോണി മുൻകൈയെടുത്ത് ജനങ്ങളിൽ നിന്ന് ഇതിനാവശ്യമായ പണം കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളായ മുപ്പതോളം വ്യക്തികൾ ഒത്ത് ചേർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം ഇവിടെ സ്ഥാപിച്ചത്. കൗൺസിലർ എന്ന നിലയിൽ ഒരു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി പുതുവത്സര സമ്മാനം എന്ന നിലയിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചതെന്ന് സിജി ടോണി പറഞ്ഞു.