
കോട്ടയം: ജില്ലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. കൊവിഡിന്റെ പേരിൽ ടാങ്കർലോറികളിലെ വെള്ളവിതരണം വൈകുന്നത് ശരിയല്ല. വരൾച്ച കണക്കിലെടുത്ത് ഇതിനാവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കണം . മിനച്ചിലാറ്റിലേക്ക് ഓരുവെള്ളം ഒഴുകിയെത്തി കുടിവെള്ള വിതരണത്തെ ബാധിക്കാതിരിക്കാൻ ഓരു മുട്ട് നിർമാണവും അടിയന്തിരമായി ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.