എരുമേലി : ഭാര്യയുടെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒൻപതുവർഷങ്ങൾക്കശേഷം ഭർത്താവിനെ എരുമേലി പൊലീസ് പിടികൂടി. പാക്കാനം ദയാഭവനിൽ വിജയാനന്ദ് (58) ആണ് പിടിയിലായത്. 2013 ലാണ് കേസിനാസ്പദമായ സംഭവം. സംഭവശേഷം മുങ്ങിയ പ്രതി നാലുവർഷമായി തൊടുപുഴ മുട്ടത്തിനു സമീപം അറയാഞ്ഞിപ്പാറയിൽ ആൽബിൻ എന്ന പേരിൽ ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ ഭാര്യയാക്കി താമസിച്ച് വരികയായിരുന്നു. ഡിവൈ.എസ്.പി.എൻ.ബാബുക്കുട്ടൻ, എസ്.എച്ച്.ഒ മനോജ് മാത്യു, എസ്.ഐ എം.എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർ മനോജ്കുമാർ, ജോബി സെബാസ്റ്റ്യൻ സതീഷ് എന്നിവർ മൂന്ന് ദിവസമായി മഫ്തിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.