ഉഴവൂർ : കെ.ആർ.നാരായണൻ മൊമ്മോറിയൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. കൊവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗാർത്ഥികൾക്കായി നാലിന് രാവിലെ 10.30 നാണ് കൂടിക്കാഴ്ച. താത്പര്യമുള്ളവർ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ സഹിതം നേരിട്ട് എത്തിച്ചേരണം. ഡോക്ടർ, സ്റ്റാഫ് നേഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ എന്നീ വിഭാഗത്തിലാണ് ഒഴിവുള്ളത്‌.