അയ്മനം: അയ്മനം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണം പൂർണമായും വാട്ടർ അതോറിറ്റിയെ ഏൽപ്പിക്കാനുള്ള മന്ത്രി വി.എൻ.വാസവന്റെ പരിശ്രമത്തെ അയ്മനം പഞ്ചായത്ത് കേരള വാട്ടർഅതോറിറ്റി ഉപഭോക്തൃസംരക്ഷണ സമിതി സ്വാഗതം ചെയ്തു. മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതി വാട്ടർ അതോറിറ്റിയെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ രാഷ്ട്രീയ നിറം നോക്കാതെ സമരരംഗത്ത് പ്രവർത്തിച്ച എല്ലാവർക്കും ഉപഭോക്തൃ സമിതി ചെയർമാൻ മോഹനചന്ദ്ര പ്രതാപ് എം.പി,​ ജനറൽ കൺവീനർ സതീഷ് കുമാർ മണലേൽ എന്നിവർ നന്ദി രേഖപ്പെടുത്തി.