
കോട്ടയം: എം.ജി യൂണിവേഴ്സിറ്റിയെ പാർട്ടി ഓഫീസാക്കാന്‍ കൂട്ടുനില്‍ക്കുന്ന വൈസ് ചാന്‍സലര്‍ രാജി വയ്ക്കും വരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വഴിയില്‍ തടയുമെന്ന് സംസ്ഥാന സെക്രട്ടറി വി.എസ് വിഷ്ണു അറിയിച്ചു. സര്‍വകലാശാല ചട്ടങ്ങള്‍ പാർട്ടിക്കാർക്ക് വേണ്ടി മാറ്റിയെഴുതി സ്ഥാനക്കയറ്റം നല്‍കുകയും, സി.പി.എം പ്രവര്‍ത്തകരെ സര്‍വകലാശാലയില്‍ തിരുകിക്കയറ്റി അനധികൃത നിയമനങ്ങള്‍ നടത്താന്‍ നേതൃത്വം കൊടുക്കുകയും ചെയ്ത വി.സി ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ കളിപ്പാവകള്‍ക്കെതിരെ അന്വേഷണം നടത്തുകയും നടപടിയെടുക്കുകയും വേണം. ഇടത് ജീവനക്കാരെ വച്ച് യൂണിവേഴ്സിറ്റി ഭരിക്കുന്ന മന്ത്രി വാസവന്റെ കീഴില്‍ ജോലിയെടുക്കുന്ന വൈസ്ചാന്‍സലര്‍ രാജി വയ്കണമെന്ന് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.