കോട്ടയം : എം.സി റോഡിൽ വൈ.ഡബ്യു.സി.എയ്ക്ക് അമിത വേഗത്തിൽ എത്തിയ ഇന്നോവ രണ്ട് വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. നാഗമ്പടം ഭാഗത്ത് നിന്ന് എത്തിയ ഇന്നോവ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നും എത്തിയ രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ട്രാഫിക് പൊലീസ് എത്തിയാണ് ഗതാഗത തടസം നീക്കിയത്. ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കി.