വൈക്കം: പടിഞ്ഞാറെക്കര പോത്തോടിയിൽ ശ്രീഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദൻ മുഖ്യകാർമ്മികനായിരുന്നു. ക്ഷേത്രം മേൽശാന്തി സനോജ്, സുബാഷ് ശാന്തി, അനൂപ് ശാന്തി എന്നിവർ സഹകാർമ്മികരായി.
രാവിലെ നടന്ന മഹാഗണപതിഹോമത്തിന് ശേഷം ബ്രഹ്മകലശ പൂജ നടത്തി. ഭസ്മക്കളം, പ്രസാദം ഊട്ട്, നടതുറക്കൽ, ദീപക്കാഴ്ച, വിശേഷാൽ പൂജകൾ, പൊടിക്കളം, കൂട്ടക്കളം എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്ര ചടങ്ങുകൾ നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് പ്രശാന്ത് പോത്തോടിയിൽ, സെക്രട്ടറി പ്രസന്നകുമാർ പോത്തോടിയിൽ, വൈസ് പ്രസിഡന്റ് ബാബുരാജ് ചെറിയ പൂക്കാട്ട്, ജോയ്ൻ സെക്രട്ടറി ദിനിൽ പോത്തോടിയിൽ എന്നിവർ നേതൃത്വം നൽകി.