വൈക്കം : മതേതര ഇന്ത്യയ്ക്കായി പുരോഗമന യുവത്വം' എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മിറ്റി ഗാന്ധി രക്തസാക്ഷി ദിനത്തിൽ സെക്യുലർ അസംബ്ലി സംഘടിപ്പിച്ചു. ഇണ്ടംതുരുത്തി മനയിൽ നടത്തിയ പരിപാടി സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിൽജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.പ്രദീപ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത്, മണ്ഡലം സെക്രട്ടറി സജീവ് ബി ഹരൻ, വൈസ് പ്രസിഡന്റ് വി.ടി.മനീഷ് എന്നിവർ പ്രസംഗിച്ചു. സുജിത് സുരേഷ് , അഭിക്ഷക് , വിജേഷ് തുടങ്ങിയവർ പങ്കെടുത്തു.