
കോട്ടയം: വിദ്യാർത്ഥിനിയിൽ നിന്ന് 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എം.ജി സർവകലാശാലയിലെ അസിസ്റ്റൻ്റ് സി.ജെ.എൽസിയെയും ഒത്താശ ചെയ്തവരെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി നടത്തിയ മാർച്ചിൽ സംഘർഷം. സിൻഡിക്കേറ്റ് യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വിദ്യാർത്ഥി വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ ശക്തമായ സമരങ്ങൾ ഉണ്ടാകുമെന്ന് എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അരവിന്ദ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് മൃദുൽ സുധൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനന്ദു കൃഷ്ണൻ, സനന്ദൻ, അക്ഷയ് മന്നാക്കാനാട്, ശരത് ചന്ദ്രൻ, വിഷ്ണു മുണ്ടക്കയം എന്നിവർ പങ്കെടുത്തു.