vasthu

ചെരുപ്പ് ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണെങ്കിലും കുറച്ചുനാൾ മുമ്പുവരെ വീട്ടിനുള്ളിൽ അതിന് സ്ഥാനമില്ലായിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറി. വീട്ടിനുള്ളിൽപ്പോലും ചെരുപ്പിട്ട് നടക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇത് വീടിനും വീട്ടുകാർക്കും ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വാസ്തുശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്.

ചെരുപ്പിന് വീട്ടിനുള്ളിലേക്ക് പ്രവേശനം നൽകുന്നത് ഒട്ടേറെ വാസ്തുവൈകല്യങ്ങൾക്ക് ഇടയാക്കും. കാരണം വീട്ടിനുള്ളിൽ ചെരുപ്പ് ധരിച്ച് പ്രവേശിക്കാൻ പാടില്ലാത്ത നിരവധി ഇടങ്ങളുണ്ട്. ഇത് ലംഘിച്ചാൽ അതിന്റെ ഫലങ്ങൾ കൃത്യമായി കുടുംബത്തിൽ പ്രകടമാവുകയും ചെയ്യും.

ഏതൊക്കെ സ്ഥലങ്ങളിലാണ് വീട്ടിനുള്ളിൽ ചെരുപ്പ് ധരിച്ച് കടക്കാൻ പാടില്ലാത്തതെന്ന് നാേക്കാം. ഇതിൽ ഏറ്റവും പ്രധാനം കലവറയാണ്. കാരണം അരി സൂക്ഷിക്കുന്നത് അവിടെയാണ്. ധാന്യത്തെ ലക്ഷ്മീദേവിയായിട്ടാണ് കരുതുന്നത്. കലവറയിൽ ചെരുപ്പിട്ട് കടന്നാൽ അത് ലക്ഷ്മീദേവിയെ നിന്ദിക്കുന്നതിന് തുല്യമാണ്. അതിന്റെ അനർത്ഥങ്ങളും വീട്ടിലുണ്ടാവും. ഇതുമൂലം ഭക്ഷണത്തിന് വലിയ ബുദ്ധിമുട്ടും കടവും ഉണ്ടാവുമത്രേ.

പൂജാമുറിയിലും ചെരുപ്പ് ധരിച്ച് പ്രവേശിക്കാന്‍ പാടില്ല. ക്ഷേത്രങ്ങളുടെ ഉളളില്‍ കയറുമ്പോള്‍ ആരും ചെരുപ്പ് ധരിക്കാറില്ല. ക്ഷേത്രങ്ങൾക്ക് സമാനമാണ് വീട്ടിലെ പൂജാമുറിയും.പൂജാമുറിയിൽ ചെരുപ്പിട്ട് കയറിയാൽ വീട്ടില്‍ സാമ്പത്തിക നഷ്ടം ആരംഭിക്കുകയും കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാവുമെന്നും കരുതപ്പെടുന്നു.

അടുക്കളയില്‍ ചെരുപ്പിട്ട് പ്രവേശിക്കുന്നത് അന്നപൂര്‍ണ ദേവിയെ ശല്യപ്പെടുത്തും. ഇതും ബുദ്ധിമുട്ടുകൾക്ക് ഇടയാക്കും.