
അശ്വതി: യന്ത്രത്തകരാറ് ഫാക്ടറിയിൽ ധനനഷ്ടമുണ്ടാകും. കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കായി വിദഗ്ദ്ധ വൈദ്യോപദേശം തേടുന്നത് നല്ലതായിരിക്കും. ഉദ്യോഗാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും.
ഭരണി: കീഴ്ജീവനക്കാരുടെ സ്നേഹാദരവ് സമ്പാദിക്കും. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം. പുരസ്കാരലബ്ധി, സത്കീർത്തി എന്നിവ ഫലം.
കാർത്തിക: അപ്രതീക്ഷിതമായ ധനലാഭം. വിദ്വൽസദസുകളിൽ സാന്നിദ്ധ്യം വഹിക്കും. പുരസ്കാരങ്ങൾ ലഭിക്കും. രാഷ്ട്രീയപരമായി ഔന്നത്യത്തിലെത്തുവാൻ കിണഞ്ഞു ശ്രമിക്കും.
രോഹിണി: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. വിനോദസഞ്ചാരം, നവീന വസ്ത്രാഭരണലബ്ധി, മൃഷ്ടാന്നഭോജനം, പാരിതോഷികലബ്ധി എന്നിവ ഫലം.
മകയിരം: പുണ്യദേവാലയദർശനം നടത്തും. ഗുരുജനപ്രീതിയും സത്സംഗ പങ്കാളിത്തവുമുണ്ടാകും. നേരായ വഴിയിലൂടെ സഞ്ചരിക്കും.
തിരുവാതിര: കടം കൊടുത്ത സംഖ്യ പലിശസഹിതം തിരികെ ലഭിക്കാനിടയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് പുതിയ ജോലി ലഭിക്കും. ആഘോഷപരിപാടികളിൽ പങ്കെടുക്കും.
പുണർതം: കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്തും. ജീവിതത്തിൽ പുരോഗതിയുണ്ടാകും.
പൂയം: പൂജാദികാര്യങ്ങൾക്കായി സമയവും ധനവും ചെലവഴിക്കും. സന്താനങ്ങളുടെ ഉന്നതിക്കുവേണ്ടി അശ്രാന്ത പരിശ്രമം നടത്തും. അപ്രതീക്ഷിതമായി പഴയ സുഹൃത്തുക്കളെ കണ്ടെത്തുകയും സൗഹൃദം പുതുക്കുകയും ചെയ്യും.
ആയില്യം: ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലത്തെക്കുറിച്ചോർത്ത് മനസ് വിഷമിക്കും. അന്യദേശവാസം, ധനവ്യയം, ബന്ധുജനസഹായലബ്ധി എന്നിവയുണ്ടാകും. അപകടങ്ങളിൽ നിന്ന് അത്ഭുതകരമാംവിധം രക്ഷപ്പെടും.
മകം: നല്ല രീതിയിൽ  ജീവിതം നയിക്കും. സുഹൃദ്സംഗമത്തിൽ പങ്കെടുക്കും. അനാവശ്യയാത്ര നടത്തേണ്ടി വരും. വാഹനങ്ങളിൽ അറ്റകുറ്റപണി നടത്തേണ്ടി വരും.
പൂരം: വ്യവഹാര വിജയമുണ്ടാകും. വളർത്തുമൃഗങ്ങളിൽ നിന്ന് ശല്യമുണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കണം. ആഘോഷങ്ങളിൽ പങ്കെടുക്കും.
ഉത്രം: വിദ്യാർത്ഥികൾ ഉത്സാഹത്തോടെ പഠനം നിർവഹിക്കും. വിലപ്പെട്ട പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. ദിനചര്യയിൽ കാര്യമായ വ്യതിയാനം സംഭവിക്കും. ഉല്ലാസയാത്ര, ഉദ്ദിഷ്ടകാര്യസിദ്ധി എന്നിവയ്ക്ക് യോഗം.
അത്തം: വിദേശയാത്ര നീട്ടിവയ്ക്കാനിടയുണ്ട്. സംഗീതം, പാചകം, യോഗ എന്നിവ ആധുനിക രീതിയിൽ പഠിപ്പിക്കും. കേസുകളിൽ വിജയം.
ചിത്തിര: ചിന്താവിഷ്ടരായി ദിനങ്ങൾ നീക്കും. സ്ത്രീജനങ്ങളിൽ നിന്ന് സഹായസഹകരണങ്ങളുണ്ടാകും. അപ്രതീക്ഷിതമായി സഹായങ്ങൾ തേടിയെത്തും.
ചോതി: ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറും. ജോലിഭാരം കൂടും. ദേഹക്ഷീണം അനുഭവപ്പെടാം.
വിശാഖം: വിശാലചിന്താഗതിമൂലം ധനച്ചെലവ് വർദ്ധിക്കും. സത്സംഗം, പുണ്യദേവാലയദർശനം,പ്രദർശന ശാലകൾ സന്ദർശിക്കും.
അനിഴം: അന്യഗൃഹവാസം. അനുസരണക്കേടിന് സന്താനങ്ങളെ ശാസിക്കും കലാസാഹിത്യപ്രവർത്തനം മൂലം വരുമാനവും ബഹുമാനവും വർദ്ധിക്കും. ആരോഗ്യപുഷ്ടി അനുഭവപ്പെടും.
തൃക്കേട്ട: തുടക്കം മുതൽ പഠനത്തിൽ  ശ്രദ്ധകേന്ദ്രീകരിക്കുക വഴി പരീക്ഷാദികളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. വിദേശനിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കും.
മൂലം: ഭൃത്യജനങ്ങളുടെ സഹായസഹകരണം വേണ്ടതിലധികമുണ്ടാകും. സന്താനസൗഭാഗ്യം, നാൽക്കാലിനാശം, അയൽക്കാരിൽ നിന്നുള്ള ശല്യം ഇല്ലാതാവൽ എന്നിവയ്ക്ക് സാദ്ധ്യത.
പൂരാടം: എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം. രാഷ്ട്രീയ ഭരണനിർവഹണ പരിപാടികളിൽ സംബന്ധിക്കും. പൂർത്തീകരിക്കാൻ കഴിയാതിരുന്ന സാഹിത്യരചനയ്ക്ക് പൂർണത ലഭിക്കും.
ഉത്രാടം: ഉദ്യോഗലബ്ധിക്കായി ധാരാളം അപേക്ഷകൾ അയയ്ക്കും. മാതൃസ്നേഹലബ്ധി, വിനോദസഞ്ചാരം, യാത്രാവേളകളിൽ വിലപിടിപ്പുള്ള സാമഗ്രികൾ നഷ്ടപ്പെടൽ എന്നിവയ്ക്ക് സാദ്ധ്യത.
തിരുവോണം: ആഭിജാത്യപരമായി ജീവിതം തള്ളിനീക്കും. വിരുന്നുസത്ക്കാരങ്ങളിൽ പങ്കെടുക്കും. കോടതിവിധി അനുകൂലമാകും.
അവിട്ടം: എഴുത്തുകുത്തുകളിൽ ഗുണാനുഭവം. വൃത്തിയും അടുക്കും ചിട്ടയും പാലിക്കും. ജീവിതത്തിൽ പുരോഗതി.
ചതയം: ഒന്നിലും ശ്രദ്ധിക്കാതെ പ്രവർത്തിക്കുന്ന ദിവസങ്ങളായിരിക്കും. ദാനധർമ്മം ചെയ്യും. നേരിൽ കാണണമെന്ന് കരുതിയിരുന്ന വ്യക്തിയെ കാണാൻ കഴിയാത്തതിൽ വിഷമിക്കും.
പൂരുരുട്ടാതി: ഗൃഹത്തിൽ അറ്റകുറ്റപണി നടത്തും. സന്താനങ്ങൾക്ക് വിദ്യാപുരോഗതിയുണ്ടാകും. തീരുമാനങ്ങൾ വിജയത്തിലെത്തും.
ഉത്രട്ടാതി: നിറഞ്ഞ സദസിൽ സംഗീതാലാപനം നടത്തുവാനിടവരും. പരീക്ഷയിൽ വിജയം. സന്താനസൗഭാഗ്യമുണ്ടാകും.
രേവതി: രേഖാപരമായി അവകാശങ്ങൾ നേടിയെടുക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നിറവേറും. വിവാഹാലോചനകൾ വിജയത്തിലെത്തില്ല.