d

തിരുവനന്തപുരം: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം.എൽ.എ യുമായിരുന്ന പി.ടി.തോമസിന്റെ അനുസ്മരണ പരിപാടി 'ഓർമ്മകളിലെ പി.ടി' എന്ന പേരിൽ പെരുമാതുറയിൽ സംഘടിപ്പിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുമാതുറ മേഖല പെരുമാതുറ ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ എറണാകുളം മഹാരാജാസ് കോളേജിൽ പി.ടി യുടെ സഹപാഠിയായിരുന്ന റിട്ടയേർഡ് കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്ട്രാർ വി.പി.അബ്ദുൽ റഹ്മാൻ പി.ടി യോടൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ചു.

എസ്.എം.ഷഹീർ അദ്ധ്യക്ഷത വഹിച്ചു.അബുദാബി ഇൻകാസ് ജില്ലാ പ്രസിഡന്റ് എം.യു.ഇർഷാദ്,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സുനിൽ സലാം,ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം അൻസിൽ അൻസാരി, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഷാഫി പെരുമാതുറ,ബൂത്ത് പ്രസിഡന്റ് നാസ്‌മുദീൻ, അഡ്വ.തോപ്പിൽ നിസാർ, സഹീർ സനാഹ്, മനാർ, അർഷിദ് അമീർ, നൗഷാദ് ഉമർ എന്നിവർ പങ്കെടുത്തു.