
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസിന്റെ നേതൃത്വത്തിൽ ബാലരാമപുരത്ത് നടത്തിയ പരിശോധനയിൽ 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കല്ലിയൂർ പ്ലാവത്തല വീട്ടിൽ അഭിരാമാണ് (അനന്തു, 20) പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സനൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടോണി, അജിത്ത്, അഖിൽ, സ്റ്റീഫൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.