mdma

നീ​ലേ​ശ്വ​രം​:​ ​കാ​റി​ൽ​ ​ക​ട​ത്തു​ക​യാ​യി​രു​ന്ന​ ​മ​യ​ക്കു​മ​രു​ന്നു​മാ​യി​ ​ര​ണ്ടു​ ​യു​വാ​ക്ക​ളെ​ ​നീ​ലേ​ശ്വ​രം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മാ​വി​ലാ​ക​ട​പ്പു​റ​ത്തെ​ ​അ​ഹ​മ്മ​ദി​ന്റെ​ ​മ​ക​ൻ​ ​കെ.​സി.​ ​അം​ജ​ത്ത് ​(32​)​ ​മാ​വി​ലാ​ക​ട​പ്പു​റ​ത്തെ​ ​കെ.​സി.​ ​ഇ​ക്ബാ​ൽ​ ​(32​)​ ​എ​ന്നി​വ​രെ​യാ​ണ് 4.7​ 1​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​അ​റ​സ്റ്റു​ചെ​യ്ത​ത്.
വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ 11.30​ ​ഓ​ടെ​ ​ദേ​ശീ​യ​പാ​ത​ ​നീ​ലേ​ശ്വ​രം​ ​എ​ൻ.​കെ.​ബി.​എം.​എ.​യു.​പി​ ​സ്കൂ​ൾ​ ​പ​രി​സ​ര​ത്ത് ​വെ​ച്ചാ​ണ് ​ഇ​വ​രെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്ക്കി​ട​യാ​ലാ​ണ് ​സീ​റ്റി​ന്റെ​ ​അ​ടി​യി​ൽ​ ​ഒ​ളി​പ്പി​ച്ച് ​വെ​ച്ച​ ​മ​യ​ക്കു​മ​രു​ന്ന് ​പി​ടി​കൂ​ടി​യ​ത്.​ ​നീ​ലേ​ശ്വ​രം​ ​പൊ​ലീ​സ് ​ഹൗ​സ് ​ഓ​ഫീ​സ​ർ​ ​പി.​കെ.​ ​ശ്രീ​ഹ​രി​യും​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ജ​യ​ച​ന്ദ്ര​നും​ ​പാ​ർ​ട്ടി​യു​മാ​ണ് ​യു​വാ​ക്ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ഇ​വ​രെ​ ​ഹൊ​സ്ദു​ർ​ഗ്ഗ് ​ഒ​ന്നാം​ ​ക്ലാ​സ്സ് ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ​റി​മാ​ൻ​ഡു​ചെ​യ്തു.