
നീലേശ്വരം: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കളെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മാവിലാകടപ്പുറത്തെ അഹമ്മദിന്റെ മകൻ കെ.സി. അംജത്ത് (32) മാവിലാകടപ്പുറത്തെ കെ.സി. ഇക്ബാൽ (32) എന്നിവരെയാണ് 4.7 1 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെ ദേശീയപാത നീലേശ്വരം എൻ.കെ.ബി.എം.എ.യു.പി സ്കൂൾ പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധനയ്ക്കിടയാലാണ് സീറ്റിന്റെ അടിയിൽ ഒളിപ്പിച്ച് വെച്ച മയക്കുമരുന്ന് പിടികൂടിയത്. നീലേശ്വരം പൊലീസ് ഹൗസ് ഓഫീസർ പി.കെ. ശ്രീഹരിയും സബ് ഇൻസ്പെക്ടർ ജയചന്ദ്രനും പാർട്ടിയുമാണ് യുവാക്കളെ പിടികൂടിയത്. ഇവരെ ഹൊസ്ദുർഗ്ഗ് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡുചെയ്തു.