
ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഡി.പി.ഐI നേതാവ് ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കായംകുളത്ത് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം മുഴക്കി പങ്കെടുക്കുകയും ഇതിന്റെ വീഡിയോ ഫേസ് ബുക്ക് വഴി പ്രചരിപ്പിച്ച് സമൂഹത്തിൽ പരസ്പര ലഹള ഉണ്ടാക്കുന്നതിന് ശ്രമിക്കുകയും ചെയ്ത കേസിൽ പത്തിയൂർ വില്ലേജിൽ എരുവ മുറിയിൽ കിഴക്കേവീട്ടിൽ തറയിൽ അമീർ (24) സുഹൈലിനെ കായംകുളം പൊലിസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച അമീർ സുഹൈലിന്റെ മൊബൈൽ ഫോൺ ഫോറൻസിക് ലാബിൽ അയച്ച് ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജില്ലയിലെ സാമൂഹിക മാദ്ധ്യമങ്ങൾ പൊലീസ് നിരീക്ഷണത്തിലാണെന്നും സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരുകയാണെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു. മതസൗഹാർദ്ദം തകർത്തുകൊണ്ടുള്ള പ്രചരണം നടത്തുന്ന വ്യക്തികളും സംഘടനകളും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.