
മലപ്പുറം: കരിപ്പൂരിൽ നാലുപേരിൽ നിന്നായി 1.75 കോടിയുടെ 4.12 കിലോ സ്വർണ മിശ്രിതവും മറ്റൊരാളിൽ നിന്ന് 164 ഗ്രാം സ്വർണവും പിടിച്ചു. 1.75 കോടി രൂപ വിലമതിക്കും. കണ്ണൂർ സ്വദേശി മുഹമ്മദ് അജാസ്, പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് സഫ്വാൻ, മലപ്പുറം സ്വദേശികളായ ഹുസൈൻ, ശിഹാബുദ്ധീൻ എന്നിവരാണ് സ്വർണ മിശ്രിതവുമായി പിടിയിലായത്. കാസർകോട് സ്വദേശി യഹ്യ പർവേസാണ് 164 ഗ്രാം സ്വർണവുമായി പിടിയിലായത്. ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത മുഹമ്മദ് അജാസിൽ നിന്ന് 1191 ഗ്രാം സ്വർണ സംയുക്തമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്ന് ഇൻഡിഗോ ഫ്ളൈറ്റിൽ യാത്ര ചെയ്ത മുഹമ്മദ് സഫ്വാനിൽ നിന്ന് 958 ഗ്രാം സ്വർണ സംയുക്തവും പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് വിമാനത്തിൽ എത്തിയ യഹിയ പർവേസിൽ നിന്ന് 164 ഗ്രാം സ്വർണം പിടിച്ചെടുത്തു.എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഹുസൈൻ മേനാട്ടിൽഎന്ന യാത്രക്കാരനിൽ നിന്ന് 1080 ഗ്രാം സ്വർണ സംയുക്തം പിടിച്ചെടുത്തു. എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റിൽ എത്തിയ ഷിഹാബുദ്ധീൻ എന്ന യാത്രക്കാരനിൽ നിന്ന് 890 ഗ്രാം സ്വർണ സംയുക്തം പിടിച്ചെടുത്തു. ഇരുവരുടെയും മലാശയത്തിനുള്ളിൽ സ്വർണ സംയുക്തം ചെറിയ ഗുളികകളായി ഒളിപ്പിച്ചനിലയിലായിരുന്നു.