vaishno

ശ്രീനഗർ: രാജ്യത്തെ പ്രധാന ആരാധനാലയങ്ങളിലൊന്നായ കത്രയിലെ മാതാ വൈഷ്‌ണോ ദേവിക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 തീ‌‌ർത്ഥാടകർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ശനിയാഴ്‌ച പുലർച്ചെയാണ് സംഭവമുണ്ടായതെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

#UPDATE | Katra: 6 dead in the stampede at Mata Vaishno Devi Bhawan, exact number not there yet. Their post mortem will be done. Injured being taken to Naraina hospital, total number of injured not confirmed either: Dr Gopal Dutt, Block Medical Officer, Community Health Centre https://t.co/LaOpUdyuCG pic.twitter.com/xtKVnrYGHY

— ANI (@ANI) January 1, 2022

കൃത്യം എത്രപേർ മരിച്ചെന്ന് അറിവായില്ലെങ്കിലും 12 പേരുടെ മരണം സ്ഥിരീകരിച്ചതായുമാണ് ബ്ളോക്ക് മെഡിക്കൽ ഓഫീസർ അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർ‌ക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മരണമടഞ്ഞവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് ജമ്മു കാശ്‌മീർ ലഫ്.ഗവർണർ മനോജ് സിൻഹ അറിയിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷം വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു.