
കണ്ണൂർ: പാപ്പിനിശേരിയിൽ ഓട്ടോയിൽ ലോറിയിടിച്ച് രണ്ടുപേർ മരിച്ചു. വടകര സ്വദേശികളായ അശ്വന്ത്, കമൽജിത്ത് എന്നിവരാണ് പുതുവർഷദിനത്തിലെ അപകടത്തിൽ മരിച്ചത്. പാപ്പിനിശേരി ചുങ്കത്താണ് അപകടമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ചിരുന്നവരാണ് മരണമടഞ്ഞ ഇരുവരും.
അപകടം നടന്നയുടൻ നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കണ്ണൂരിലെ കൊയിലി ആശുപത്രിയിലാണ് ഇവരുടെ മൃതദേഹം ഇപ്പോഴുളളത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.