helicopter

ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച കൂനൂരിലെ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്.

എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. മോശം കാലാവസ്ഥ തന്നെയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. രണ്ടാഴ്‌ചയ്‌ക്ക് ശേഷം റിപ്പോർട്ട് പ്രസിദ്ധീകരിക്കും.