
തിരുവനന്തപുരം: പേട്ട ചായക്കുടിയിലെ കൊലപാതകത്തിൽ നിർണായക ഫോൺ രേഖകൾ പുറത്ത്. അനീഷ് കൊല്ലപ്പെടുന്നതിന് മിനിട്ടുകൾക്ക് മുമ്പ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് വിളിയെത്തിയിരുന്നു.
ബുധനാഴ്ച പുലർച്ചെ മൂന്നരയ്‌ക്കാണ് കൊല നടന്നതെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഇതിന് തൊട്ടു മുൻപ് 3.20നാണ് അനീഷിന്റെ അമ്മ ഡോളിയുടെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് കാൾ എത്തിയത്. ഉറക്കത്തിലായിരുന്ന ഡോളി ഫോണെടുത്തില്ല.
4.22നും 4.27നും ഇതേ നമ്പരിൽ നിന്ന് വീണ്ടും ഫോൺകാൾ വന്നു. 4.29ന് തിരിച്ചുവിളിച്ചപ്പോഴാണ് മകൻ വീട്ടിലില്ലെന്ന് ഇവർ അറിഞ്ഞത്. മകനെക്കുറിച്ച് ചോദിച്ചപ്പോൾ പൊലീസിൽ അന്വേഷിക്കണമെന്ന മറുപടിയാണ് പെൺകുട്ടിയുടെ അമ്മ നൽകിയതെന്നും ഡോളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.