couples-found-dead

തൃശൂ‌ർ: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂ‌ർ വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പിൽ ശിവദാസൻ(53), ഭാര്യ സുധ(48) എന്നിവരാണ് മരിച്ചത്. ശിവദാസനെ വീടിനു മുന്നിൽ തൂങ്ങി മരിച്ച നിലയിലും സുധയെ കിടപ്പു മുറിയിലുമാണ് കണ്ടെത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ശിവദാസൻ. ഇന്ന് രാവിലെ അയൽവാസികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. പൊലീസ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.