പോയ വർഷം 1200 പാമ്പുകളെയാണ് വാവ സുരേഷ് പിടികൂടിയത്. പുതുവർഷത്തിൽ ആദ്യയാത്ര തിരുവനന്തപുരം ജില്ലയിലെ വേളിക്കടുത്തുള്ള ഒരു സ്ഥാപനത്തിലേക്കാണ്. ജോലിസ്ഥലത്ത് പാമ്പിനെ കണ്ട കാര്യം പണിക്കാരാണ് വിളിച്ച് വാവയെ അറിയിക്കുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ വാവ പരിസരമാകെ പരിശോധിച്ച് തുടങ്ങി.

കുറച്ച് സാധനങ്ങൾ മാറ്റിയതും പാമ്പിനെ കണ്ടു. തേടി വന്നത് ഒന്നിനെയാണെങ്കിലും കണ്ടത് രണ്ട് മൂർഖൻ പാമ്പുകളെയാണ്. രണ്ടിനും നല്ല വലുപ്പം.
മൂർഖൻ പാമ്പുകൾ പത്തിവിടർത്തി വാവക്ക് നേരെ പല പ്രാവശ്യം കടിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു. ഇപ്പോൾ മൂർഖൻ പാമ്പുകളുടെ ഇണചേരൽ സമയമാണ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.