
വയനാട്: വയനാട് ചുരത്തിൽ ചോക്ലേറ്റ് ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തുമണിയോടെ ചുരത്തിലെ എട്ടാം വളവിന് സമീപത്തു വച്ചാണ് ലോറി താഴേയ്ക്ക് മറിഞ്ഞത്. പരിക്കേറ്റ ലോറി ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് താമരശേരി താലൂക്ക് ആശുപത്രിയിലേയ്ക് മാറ്റി. ബംഗളൂരുവിൽ നിന്നും ചോക്ലേറ്റുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.