
ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ് മൾബറി. സാധാരണയായി വെള്ള മൾബറിയാണ് നാം കാണുന്നത്. എന്നാൽ ഏകദേശം 16 മൾബറി ഇനങ്ങൾ ലഭ്യമാണ്. പട്ടുനൂൽ കൃഷിയ്ക്കുവേണ്ടിയാണ് കൂടുതലായും മൾബറി വൻതോതിൽ കൃഷിചെയ്യുന്നത്. പട്ടുനൂൽ പുഴുവിന്റെ പ്രധാന ആഹാരം മൾബറിച്ചെടിയുടെ ഇലയായത് കൊണ്ട് ഇന്ത്യയിലൂടനീളം ഇത് കൃഷിചെയ്യുന്നു. വെള്ള, കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള ചെറുപഴങ്ങളുടെ കൂട്ടമാണ് ഈ മൾബറി. സിയാനിന്‍ എന്ന പദാര്‍ഥമാണ് പഴങ്ങള്‍ക്ക് ചുവപ്പുനിറം നല്‍കുന്നത്. കറുത്ത മള്‍ബറി പഴുക്കാറായാല്‍ ആദ്യം പിങ്ക്, പിന്നെ ഇളം ചുവപ്പ്- ചുവന്നുചുവന്ന് ഒടുവില്‍ നിറയെ പഴച്ചാറുമായി കറുത്ത പഴമായി മാറും. ചെറിയ ഉയരത്തിൽ വളരുന്ന ഈ ചെടി പൂന്തോട്ടങ്ങളിൽ വളർത്തുന്നത് തണലിനും കാഴചയ്ക്കും നല്ലതാണ് എന്നതിനാൽ പൂന്തോട്ടങ്ങളിലും ഇത് സ്ഥാനം പിടിച്ചു കഴിഞ്ഞു.
മൾബറിക്കുണ്ട് നിറയെ ഗുണങ്ങൾ
മള്‍ബറി പഴങ്ങളില്‍ ഓര്‍ഗാനിക് ആസിഡുകള്‍, ഫ്രക്ടോസ്, കരോട്ടിന്‍, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിനുകളായ സി, കെ, ബി എന്നിവ കാണുന്നത് കൊണ്ട് തന്നെ ധാരളം ഗുണങ്ങളുണ്ട്. മൾബറിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ശരീരത്തെ വാര്‍ദ്ധക്യം പിടികൂടാതെ തടഞ്ഞ് നിർത്തുന്നു. ഇതുകൂടാതെ ചര്‍മ്മ സംരക്ഷണത്തിനും മുടി നല്ല രീതിയിൽ വളരാനും സഹായിക്കുന്നു.
ഇതിന് പുറമേ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ടോണ്‍സിലൈറ്റിസ്, തുടങ്ങിയ രോഗങ്ങള്‍ ചികിത്സിക്കാന്‍ നാടോടി വൈദ്യത്തില്‍ മള്‍ബറി ഉപയോഗിക്കുന്നു. മൾബറി ചെടിയുടെ ഇലച്ചാറ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. പ്രത്യേകിച്ചും അമിതാഹാരം മൂലമുണ്ടാകുന്ന പ്രമേഹചികിത്സയ്ക്ക് ഇവ ഉപയോഗിക്കുന്നു. രക്തവര്‍ദ്ധനയ്‌ക്കും വിളര്‍ച്ച മാറ്റുവാനും വൃക്കരോഗങ്ങള്‍ക്കും ഞരമ്പുസംബന്ധമായ രോഗങ്ങള്‍ക്കും അകാലനരയ്ക്കും ആന്തരിക സ്രവങ്ങളുടെ സന്തുലനത്തിനും എല്ലാം മൾബറി ഉപയോഗിക്കുന്നു.
കൃഷി ചെയ്യാം
തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി മൾബറി കൃഷി ചെയ്യാം.വിത്ത് വളർത്തിയെടുക്കുന്നതാണ് അഭികാമ്യം. കാരണം വിത്ത് നട്ടുവളര്‍ത്തുന്നവയ്ക്ക് കമ്പ് നട്ടുവളര്‍ത്തുന്നവയേക്കാള്‍ കരുത്തുകൂടും. പഴങ്ങള്‍ക്ക് വേണ്ടി കൃഷി ചെയ്യുന്നത് ”മോറസ് നൈഗ്രാ” എന്ന ഇനമാണ്. പഴത്തിനും തടിക്കും വേണ്ടി വളര്‍ത്തുന്ന മോറസ് കബ്രാ എന്ന ഇനവും ഉണ്ട് . ഇവ കൂടാതെ ”മോറസ് അല്‍ബാ” എന്ന ഇനം പട്ടുനൂല്‍ പുഴുക്കളുടെ ആഹാരമായി അവയുടെ ഇലയ്ക്കു വേണ്ടി മാത്രം കൃഷി ചെയ്യുന്നു. നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. വസന്തകാലത്താണ് പ്രധാനമായി മൾബറി കൃഷി ചെയ്യുക.
മൾബറി പഴങ്ങൾക്ക് നിരവധി ഔഷധ ഗുണങ്ങൾ ഉണ്ടെങ്കിലും ഇത് ധാരളമായി കൃഷി ചെയ്യുന്നത് മറ്റ് ആവശ്യങ്ങൾക്കാണ്. തീറ്റപ്പുല്ള് പോലെ തെങ്ങിനും മറ്റും ഇടവിളയായി ഇവ കൃഷി ചെയ്തുവരുന്നു. പശു ,ആട്,കോഴി ,മീന്‍ ,മുയല്‍ എന്നിവയ്ക്ക് മള്‍ബറിയുടെ ഇല നല്ലൊരു തീറ്റവസ്തു ആണ്. വലിയ സംരക്ഷണം ഒന്നും ഇല്ലാതെ ഇവ വളര്‍ത്തിയെടുക്കുവാൻ കഴിയും എന്നത് കര്‍ഷകര്‍ക്ക് ഒരു നേട്ടവും ആണ്. കാലികള്‍ക്ക് തീറ്റക്ക് പുറമെ മികച്ച ഒരു ജൈവവളം കൂടിയാണ് മള്‍ബറി. ഇവയുടെ ഇലകള്‍ വേഗത്തില്‍ അഴുകി മണ്ണിനോട് ചേരുന്നു. ഇലചുരുട്ടി പുഴുക്കൾ ആണ് മൾബറിയിൽ കാണുന്ന കീടം. ഇവയെ തുരത്താൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം.
മള്‍ബറി പഴത്തിലെ പോഷകാംശങ്ങള്‍ (100 ഗ്രാം മള്‍ബറി പഴത്തില്‍)
കാര്‍ബോഹൈഡ്രേറ്റ്- 4.5 ഗ്രാം
നാരുകള്‍- 2 ഗ്രാം
88 ശതമാനം വെള്ളം,
കൊഴുപ്പ്, സോഡിയം, കൊളസ്റ്ററോള്‍ നിസ്സാര അളവില്‍.