
വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ തവളകളുണ്ടാകുമെങ്കിലും വീടിനകത്ത് തവളയെ വളർത്തുന്നവർ കുറവായിരിക്കും. എന്നാൽ ഇവിടൊരാൾ അപ്രതീക്ഷിതമായി വീട്ടിലെത്തിയ കുഞ്ഞൻ തവളയെ വളർത്തുകയാണ്. സാലഡുണ്ടാക്കാനായി ഫ്രിഡ്‌ജിനകത്തിരുന്ന പാത്രം എടുത്തപ്പോൾ കണ്ട കാഴ്ചയാണ് സൈമൺ കർട്ടിസിനെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചിരിക്കുന്നത്. അമേരിക്കയിലാണ് സംഭവം.
സാലഡുണ്ടാക്കുന്ന ലെറ്റിയൂസ് ഇലകൾ നിറഞ്ഞ ബോക്‌സ് തുറന്നപ്പോൾ അതിനകത്ത് പച്ച നിറത്തിൽ ഒരു തവളക്കുഞ്ഞൻ. കാണാൻ പ്രത്യേക ചന്തം. അതോടെ വീട്ടിൽ തന്നെ കക്ഷിയെ വളർത്താൻ സൈമൺ തീരുമാനിച്ചു. ടോണി എന്ന പേരും നൽകി.
he’s so adorable is this my starter Pokémon? 😰😭🥺💖 pic.twitter.com/knyhnCyqk0— Simon Curtis (@simoncurtis) December 21, 2021
 
ഒരു കണ്ടെയ്‌നറിൽ വെള്ളം നിറച്ച് തവളയെ അതിലേക്ക് ഇറക്കി വിട്ടു. ടോണിക്ക് കഴിക്കാനായി ഒരു ലെറ്റിയൂസ് ഇലയും ആ കണ്ടെയ്‌നറിലേയ്‌ക്ക് ഇട്ടുകൊടുത്തു. എന്നാൽ അടുത്ത ദിവസം നോക്കിയപ്പോൾ കക്ഷി അതിനകത്തുണ്ടായിരുന്നില്ല. ഒടുവിൽ വീട് മുഴുവൻ അന്വേഷിച്ച ശേഷമാണ് തവളക്കുഞ്ഞനെ കിട്ടുന്നത്. വാതിലിന്റെ മുകളിൽ സുരക്ഷിതനായി എല്ലാം കണ്ട് രസിച്ച് ഇരിക്കുന്നുണ്ടായിരുന്നു.
I FOUND HIM.
Here is his lettuce container on the counter, and here is where I found him (up on top of a high ass door frame) pic.twitter.com/jE0ohSVXJo— Simon Curtis (@simoncurtis) December 21, 2021
 
അമേരിക്കയിലെ അറിയപ്പെടുന്ന ഗായകനും നടനുമൊക്കെയാണ് സൈമൺ. സംഭവം ട്വിറ്ററിൽ പങ്കുവച്ചതോടെ ടോണിയെ എല്ലാവരും അറിഞ്ഞു തുടങ്ങി. ഇപ്പോൾ ടോണിക്കും സൈമണിനെ പോലെ നിരവധി ആരാധകരുമുണ്ട്.