covid-cases

മുംബയ്: മഹാരാഷ്‌ട്രയിലെ 10 മന്ത്രിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാർ. ഇത് കൂടാതെ 20ലേറെ എംഎൽഎമാർക്കും കൊവിഡ് ബാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് കേസുകൾ ഇനിയും വർദ്ധിക്കുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് അജിത് പവാർ സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന കൊവിഡ് കേസുകൾ വൻ തോതിൽ വർദ്ധിക്കുന്ന അവസ്ഥയാണ് മഹാരാഷ്‌ട്രയിലുള്ളത്. വെള്ളിയാഴ്ച 8067 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തലേദിവസത്തെ പുതിയ കൊവിഡ് കേസുകളെക്കാൾ 50 ശതമാനത്തിലേറെ വര്‍ദ്ധനവാണ് വെള്ളിയാഴ്ച ഉണ്ടായത്.

മഹാരാഷ്ട്രയിൽ ഒമിക്രോൺ വ്യാപനവും ഭീതി പരത്തുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതും ഇവിടെയാണ്.