madhuram

മനോഹര പ്രണയകഥയുമായെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സിനിമയാണ് മധുരം. ജൂണിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ ഗാനങ്ങളും അതിമനോഹരമാണ്.

'പരിമിത നേരം" എന്ന തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.

96 എന്ന ചിത്രത്തിലൂടെ മനോഹര ഗാനങ്ങൾ സമ്മാനിച്ച ഗോവിന്ദ് വസന്തയാണ് ഈ ഗാനത്തിനും ഈണം നൽകിയിരിക്കുന്നത്. ഷറഫുവാണ് വരികളെഴുതിയിരിക്കുന്നത്. ജോജു ജോർജിന്റെയും ശ്രുതി രാമചന്ദ്രന്റെയും പ്രണയം പറയുന്ന സീനുകളാണ് ഈ പാട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.