
മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളിൽ ഒന്നാണ് പ്രണയം. ഒരു പ്രത്യേക വ്യക്തി അടുത്ത് തന്നെ വേണമെന്ന് തോന്നുന്ന അഗാധമായ അടുപ്പത്തെയാണ് പ്രണയം എന്ന് പറയാറുണ്ട്. എന്നാൽ ഈ നിർവചനങ്ങൾക്കും എത്രയോ മുകളിലാണ് പ്രണയത്തിന്റെ സ്ഥാനം. പ്രണയം വിടർന്നുകഴിഞ്ഞാൽ പ്രണയിക്കപ്പെടുന്നയാൾ അരികിലെത്തുകയോ അവരെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുമ്പോൾ ഹൃദയമിടിപ്പ് കൂടുക,തൊണ്ടയിടറുക,കൈകൾ വിയർക്കുക,തീവ്രമായ ആഹ്ലാദം തോന്നുക എന്നിവയൊക്കെ ഉണ്ടാകാറുണ്ട്. എന്നാൽ പലപ്പോഴും ശരിയായ പ്രണയം നമുക്ക് കണ്ടെത്താൻ കഴിയാറില്ലെന്നതാണ് സത്യം. ഒരു പക്ഷേ കണ്ടെത്തിയാൽ തന്നെ അവരുടെ സ്നേഹം നമുക്ക് നേടിയെടുക്കാൻ കഴിയണമെന്നില്ള. ഇക്കാര്യത്തിൽ നാം വസിക്കുന്ന വീടിന്റെ വാസ്തുവിന് അവിശ്വസനീയമാംവിധമുള്ള സ്വാധീനം ഉണ്ട്. ചില കാര്യങ്ങൾ പിന്തുടർന്നാൽ നിങ്ങൾക്കും പ്രണയ സാഫല്യം നേടാനാവും.
1. നിങ്ങളുടെ പ്രണയ സാഫല്യത്തിനായി വീടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് പ്രണയത്തെ സൂചിപ്പിക്കുന്ന പക്ഷികളുടെ ഒരു പെയിന്റിംഗ് സൂക്ഷിക്കുക.
2. നിങ്ങളുടെ വീടിന്റെ തെക്ക് ഭാഗത്തായി നീല നിറത്തിലുള്ള ഭിത്തികൾ ഉണ്ടെങ്കിൽ, ഉടൻ തന്നെ പെയിന്റ് മാറ്റുക, കാരണം നീല പ്രണയത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
3. നിങ്ങളുടെ കിടപ്പുമുറി വീടിന്റെ കിഴക്കോ തെക്കോ ഭാഗത്ത് ആവാതെ ശ്രദ്ധിക്കുക.

4. ചുവന്ന നിറത്തിലുള്ള വസ്തുകൾ ഉപയോഗിക്കുക. വസ്‌ത്രങ്ങൾ, മൊബൈൽ ഫോൺ എന്നിവ ചുവന്ന നിറത്തിലുള്ളതാകുന്നത് ഉത്തമം. ചുവപ്പ് നിറം സ്നേഹത്തിന്റെ പ്രതീകമാണ്.
5. നിങ്ങളുടെ വീടിന്, പ്രത്യേകിച്ച് കുളിമുറിയിലും കിടപ്പുമുറിയിലും വെള്ള, പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള പെയിന്റുകൾ ഉപയോഗിക്കുക.
6. ഉപയോഗിക്കാത്ത വസ്തുകൾ വീട്ടിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇത് പ്രണയ സാഫല്യത്തെ തടസപ്പെടുത്തുമെന്ന് വാസ്തു ശാസ്ത്രം വ്യക്തമാക്കുന്നു.
7. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ വീടിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് സൂക്ഷിക്കുക. ഇത് പോസിറ്റീവ് വൈബ്രേഷനുകൾ ഉണ്ടാക്കും.
8. നിങ്ങളുടെ കുടുംബ ഫോട്ടോഗ്രാഫുകളും പ്രിയപ്പെട്ടവരുടെ ഫോട്ടോകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇത് ശക്തമായ പ്രണയ ബന്ധങ്ങളിലേക്ക് നിങ്ങളെ നയിക്കും.

9. തെക്ക് ദിശയിൽ തലവച്ച് ഉറങ്ങാൻ ശ്രദ്ധിക്കുക. ഇത് സമാധാനപരമായ ജീവിതത്തിനും പുതിയ അനുഭവങ്ങളിലേക്കും നിങ്ങളെ നയിക്കും.
10. സൂര്യപ്രകാശം ധാരളമായി അകത്തേക്ക് കടത്തിവിടുന്ന തരത്തിലുള്ള കർട്ടണുകൾ വീട്ടിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പ്രകാശം അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു