vellanad-sasi

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി അറസ്റ്റിൽ. ത്രിവേണി സൂപ്പർ മാർ‌ക്കറ്റിൽ കയറി പ്രശ്നമുണ്ടാക്കിയതിനാണ് ശശിയെ അറസ്റ്റ് ചെയ്തത്. വെള്ളനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ശശി. ബാങ്കിന് കീഴിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ത്രിവേണി സ്റ്റോർ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുകൊടുക്കാത്തതിനാണ് അതിക്രമം നടത്തിയത്.

സ്റ്റോറിലെ ഫോൺ നശിപ്പിക്കുകയും ജീവനക്കാരോട് തട്ടി കയറുകയും ചെയ്ത ശേഷം ത്രിവേണി സ്‌റ്റോർ ഷട്ടർ ഇട്ട് പൂട്ടുകയും ചെയ്തിരുന്നു. സ്ഥാപനം തുറക്കാൻ വന്ന പൊലീസിനോടും തട്ടി കയറി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ശശിയെ അറസ്റ്റ് ചെയ്തത്.

സമ്മതം ചോദിക്കാതെ പരിപാടിയുടെ നോട്ടീസിൽ പേര് വച്ചെന്നും ഫ്ലക്സിൽ തന്റെ ചിത്രം ഉൾപ്പെടുത്തിയെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ശശി സ്വന്തം ചിത്രം മുറിച്ചെടുത്തതും വിവാദമായിരുന്നു. കൂടാതെ വെള്ളനാട് പഞ്ചായത്ത് നിർമിച്ച ആരോഗ്യ കേന്ദ്രത്തിലെ ശിലാഫലകത്തിൽ തന്റെ പേര് വയ്ക്കാത്തതിന് ഫലകം തകർത്തതിന്റെ പേരിൽ ശശിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.