florona

ടെൽ അവീവ്: കൊവിഡ് 19, ഇൻഫ്ളുവൻസ എന്നിവയുടെ സങ്കരമായ 'ഫ്‌ളൊറോണ' രോഗം ലോകത്താദ്യമായി ഇസ്രായേലിൽ സ്ഥിരീകരിച്ചു. ഒരുഅന്താരാഷ്ട്ര മാദ്ധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. സാധാരണ കൊവിഡിനുള്ളതുപോലെ പനി, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങളെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. വാക്സിൻ സ്വീകരിക്കാത്ത ഗർഭിണിയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.

#BREAKING: #Israel records first case of #florona disease, a double infection of #COVID19 and influenza: Al-Arabiya https://t.co/PTTLP4n0rS pic.twitter.com/mYpgnG8ZE1

— Arab News (@arabnews) December 31, 2021

അതേസമയം, ഇസ്രായേലിൽ നാലാം കൊവിഡ് വാക്സിൻ ഡോസ് നൽകിവരികയാണ്. ഒമിക്രോൺ ബാധയെത്തുടർന്ന് രോഗപ്രതിരോധശേഷി നഷ്ടപ്പെട്ടവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള അനുമതി ആരോഗ്യ വകുപ്പ് ഡയറക്ടർ ജനറൽ നച്ച്മാൻ ആഷ് ഇന്ന് നൽകി. പ്രായമായ രോഗികൾക്ക് വയോജനങ്ങൾക്കുള്ള പദ്ധതി പ്രകാരം വാക്സിൻ സ്വീകരിക്കാനുള്ള അനുമതിയും ആരോഗ്യവകുപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം മാത്രം അയ്യായിരത്തോളം പുതിയ കൊവിഡ് കേസുകളാണ് ഇസ്രായേലിൽ സ്ഥിരീകരിച്ചത്.