
കൊച്ചി: ഹോട്ടലുകൾക്ക് ആശ്വാസം പകർന്ന് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 102 രൂപ കുറച്ചു. ഇളവ് പുതുവർഷപ്പിറവി ദിനമായ ഇന്നലെ പ്രാബല്യത്തിൽ വന്നു.
കൊച്ചിയിൽ 1,993.5 രൂപയും കോഴിക്കോട്ട് 2,020 രൂപയും തിരുവനന്തപുരത്ത് 2,011 രൂപയുമാണ് പുതുക്കിയ വില.
വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടർ വിലയിൽ മാറ്റമില്ല.
ഇക്കഴിഞ്ഞ നവംബർ ഒന്നിന് ഒറ്റയടിക്ക് 266 രൂപയും ഡിസംബർ ഒന്നിന് 102 രൂപയും വാണിജ്യ സിലിണ്ടറിന് കൂട്ടിയിരുന്നു.