ലക്നൗ: തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ യു.പിയിലെ എല്ലാവീടുകളിലും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് സമാജ്‌വാദി പാർട്ടി നേതാവും മുൻ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ജലസേചന പ്രവർത്തനങ്ങൾക്കായും സൗജന്യ വൈദ്യുതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.