v

ചെന്നൈ: പ്രിയപ്പെട്ട മാതാപിതാക്കൾക്കായി ക്ഷേത്രം നിർമ്മിച്ചിരിക്കുകയാണ് കോയമ്പത്തൂർ സ്വദേശിയായ ആർ.രമേശ്കുമാർ (40).

കോയമ്പത്തൂരിൽ സിവിൽ കൺസ്ട്രക്‌ഷൻ സ്ഥാപനം രമേശ് അച്ഛൻ എൻ.ആർ.മാരിമുത്തു, അമ്മ എം.ഭാഗ്യം എന്നിവരുടെ ഓർമ്മയ്ക്കായാണ് ക്ഷേത്രം നിർമ്മിച്ചത്. ഇരുവരുടേയും അർദ്ധകായ പ്രതിമകളാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ പൂജാരിയേയും നിയമിച്ചിട്ടുണ്ട്.

2019ലാണ് നിർമ്മാണം പൂർത്തിയായത്. തിരുമുരുകൻപൂണ്ടിയിലാണു വിഗ്രഹങ്ങൾ നിർമ്മിച്ചത്. 1991ൽ, രമേശ് കുമാറിനു 10 വയസ്സുള്ളപ്പോഴാണു മാരിമുത്തു മരിച്ചത്. അമ്മയാണ് മൂത്ത 5 സഹോദരിമാരെയടക്കം വളർത്തിയത്. 2001ൽ ഭാഗ്യവും മരിച്ചു. കൊവിഡ് കാരണം 2020 മുതൽ ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്തിയിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ 19ന് അന്നദാനമടക്കം വിവിധ പരിപാടികളോടെ ഉത്സവം നടത്തി. അതോടെയാണു ക്ഷേത്രം ശ്രദ്ധിക്കപ്പെട്ടത്.